ക്രിപ്റ്റ്റോ തട്ടിപ്പ്: കൊച്ചിയിലെ ആശുപത്രിയടക്കം പ്രതികളുടെ 14 കോടിയുടെ സ്വത്ത് കൂടി കണ്ടു കെട്ടി

Published : Jul 11, 2022, 07:25 PM IST
ക്രിപ്റ്റ്റോ തട്ടിപ്പ്:  കൊച്ചിയിലെ ആശുപത്രിയടക്കം പ്രതികളുടെ 14 കോടിയുടെ സ്വത്ത് കൂടി കണ്ടു കെട്ടി

Synopsis

ഇതോടെ കേസിൽ ആകെ കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം 50.72 കോടിയായി. മലപ്പുറം സ്വദേശിയാണ് കേസിലെ പ്രധാന പ്രതി. 

ദില്ലി: മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പിൽ പ്രതികളുടെ കൂടുതൽ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡ‍ി. പ്രതികളുടെ 14 കോടി രൂപയുടെ വസ്തുവകകൾ ആണ് ഇഡി പുതുതായി കണ്ടുകെട്ടിയത്.ഇതോടെ ആകെ കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം 50.72 കോടിയായി. മലപ്പുറം സ്വദേശിയാണ് കേസിലെ പ്രധാന പ്രതി. 

അതേസമയം ഇഡി പുതുതായി കണ്ടുകെട്ടിയ സ്വത്തുവകകളിൽ കൊച്ചിയിലെ ഒരു ആശുപത്രിയും ഉൾപ്പെടുന്നുണ്ട്. പ്രധാനപ്രതി നിഷാദ് കിളിയിടുക്കിലിൻ്റെയും ഹാസിഫിൻ്റെയും ഉടമസ്ഥതയിൽ ഉള്ള കമ്പനിയായ ഫ്ലൈവിത്ത്മീ മൊബൈൽ എൽഎൽപിയുടെ ബാങ്ക് അക്കൗണ്ടുകൾ, കൊച്ചിയിലെ ഒരു ആശുപത്രി,  നിഷാദിൻ്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങൾ, തമിഴ്നാട്ടിലെ 52 ഏക്കർ കൃഷിഭൂമി എന്നിവയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. 

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും