ശബരിമല സ്വർണ്ണക്കൊള്ള: കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി; നടൻ ജയറാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും

Published : Feb 16, 2026, 05:28 AM IST
sabarimala, ed

Synopsis

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടരും. കൽപേഷ്, എസ് ജയശ്രീ എന്നിവര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും.

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി. ഇടനിലക്കാരൻ കൽപേഷും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരായേക്കും. നടൻ ജയറാമിനെയും അടുത്ത ദിവസം വിളിപ്പിക്കും. പോറ്റിക്ക് ബന്ധമുള്ള രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീളുന്നു എന്നാണ് സൂചന.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടരുകയാണ്. ഇടപാടിലെ ഇടനിലക്കാരൻ കൽപേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും. ജയശ്രീ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി. സ്വർണ്ണക്കൊള്ളയുടെ മറവിൽ കള്ളപ്പണ ഇടപാട് കൂടി നടന്നിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം. നടൻ ജയറാമിനും അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുപ്രധാന ചുമതലയിൽ ചെന്നിത്തല, കോൺഗ്രസിൽ ഇന്ന് നിർണായക ചർച്ചകൾക്ക് തുടക്കം; തെരഞ്ഞെടുപ്പ് ഒരുക്കത്തിന് പ്രധാന യോഗങ്ങള്‍ ഇന്ന് മുതൽ
കേരളം ഉറ്റുനോക്കുന്ന ദിനം, സർക്കാർ നിലപാട് എന്താകും? ശബരിമല യുവതി പ്രവേശനം അടക്കം നിർണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ