103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി; ബിഎൽഎം കേസിൽ തുടർനടപടി

Published : Nov 08, 2026, 08:59 AM IST
BLM ARREST

Synopsis

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ ഇ ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. റെയ്ഡിൽ 103 കോടി രൂപയുടെ സ്വത്തുക്കളും ആഡംബര കാറുകളും ഇഡി മരവിപ്പിച്ചു. സാധാരണക്കാരിൽ നിന്ന് ശേഖരിച്ച നിക്ഷേപത്തുക സ്വന്തം പേരിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തൽ.

കൊച്ചി: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അടുത്ത ആഴ്ചയോടെ നോട്ടീസ് നൽകും. ആർ പ്രേംകുമാർ വിദേശത്താണെന്നാണ് വിവരം. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ ലുക്ക്‌ഔട്ട്‌ നോട്ടീസ് അടക്കമുള്ള നടപടിക്രമങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിഗണനയിലുണ്ട്.

സാമ്പത്തിക തിരിമറി കേസിൽ ബി എൽ എമ്മിന്‍റെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിരുന്നു. ശതകോടികളുടെ തട്ടിപ്പാണ് പ്രേംകുമാർ നടത്തിയതെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബി എൽ എം സ്ഥാപക ചെയർമാൻ പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ എന്നീ സ്ഥലങ്ങളിലെ 12 ഇടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഗുരുതര തട്ടിപ്പ് കണ്ടെത്തിയെന്നാണ് ഇഡി പറയുന്നത്. ഹൗസിംഗ് സൊസൈറ്റി വഴി സാധാരണക്കാരിൽ നിന്ന് ശേഖരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാർ വകമാറ്റി എന്നടക്കം കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.

ബിഎൽഎമ്മുമായി ബന്ധപ്പെട്ട പണം കൈകാര്യം ചെയ്യാനായി പ്രേംകുമാറും കൂട്ടാളികളും 320 ബാങ്ക് അക്കൌണ്ടുകൾ ഉപയോഗിച്ചു. ബിഎൽഎമ്മിന്‍റെ ആസ്തികൾ പണയം വച്ചും നിക്ഷേപത്തുക വകമാറ്റിയും വ്യക്തിഗതനേട്ടങ്ങൾ ആർജിച്ചതിനൊപ്പം, കുടുംബാംഗങ്ങളുടെ പേരിൽ വൻതോതിൽ ഭൂമിയും മറ്റും വാങ്ങിക്കൂട്ടുകയും ചെയ്തു. നൂറ് കണക്കിന് കോടി രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക നിഗമനം എന്നും കള്ളപ്പണനിയമ പ്രകാരം കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ തട്ടിപ്പിന്‍റെ വ്യാപ്തി മനസ്സിലാകൂ എന്നും ഇഡി വ്യക്തമാക്കി. ബിഎൽഎമ്മിന്‍റെ എല്ലാ പ്രവർത്തനങ്ങളും പ്രേംകുമാർ നേരിട്ടാണ് നിയന്ത്രിക്കുന്നതെന്ന് റെയ്ഡിൽ ബോധ്യപ്പെട്ടു. പോർഷെ, റോൾസ് റോയ്സ്, വെൽഫയർ ഉൾപ്പെടെ 8 ആഡംബര കാറുകളും 9.6 കോടി രൂപയടെ സ്വർണാഭരണങ്ങളും അടക്കം 103 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയതെന്നും ഇഡി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തൽ; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്, കരാറുകാരന്റെ മൊഴിയെടുക്കും
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു; താമസം മാറ്റുന്നത് ഇടപ്പഴഞ്ഞിയിലേക്ക്