ലോക്കറിലെ കള്ളപ്പണം; സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാൻ ഇഡി; കോടതിയെ സമീപിച്ചു

Web Desk   | Asianet News
Published : Oct 31, 2020, 08:30 AM IST
ലോക്കറിലെ കള്ളപ്പണം; സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാൻ ഇഡി; കോടതിയെ സമീപിച്ചു

Synopsis

സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ ഇഡി. സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.

സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. സരിതിനെയും സന്ദീപിനെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരി​ഗണിക്കും.

PREV
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം