ഇടപ്പള്ളി റീഗൽ ജ്വല്ലറിയിൽ ആറര പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചത് ജീവനക്കാരനെന്ന് പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്തു

Published : Mar 29, 2026, 01:51 AM IST
theft

Synopsis

ഇടപ്പള്ളിയിലെ റീഗൽ ജ്വല്ലറിയിൽ നിന്ന് ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ അമൽ എസ് കുമാർ അറസ്റ്റിൽ. മോഷണം മറച്ചുവെക്കാൻ, യഥാർത്ഥ സ്വർണ്ണത്തിന് പകരം സ്വർണ്ണം പൂശിയ ആഭരണങ്ങൾ ഇയാൾ ഓർഡർ ബോക്സിൽ വെക്കുകയായിരുന്നു. അഞ്ച് മാസത്തിന് ശേഷമാണ് എളമക്കര പൊലീസ് പ്രതിയെ പിടികൂടിയത്.

കൊച്ചി: ഇടപ്പള്ളി മാർക്കറ്റ് റോഡിലുള്ള റീഗൽ ജ്വല്ലറിയിൽ നിന്നും ആറര പവനിലേറെ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിറ്റ കേസിൽ പ്രതി അറസ്റ്റിൽ. ജ്വല്ലറിയിലെ ജീവനക്കാരനും എറണാകുളം ജില്ല വളയംചിറ സ്വദേശിയുമായ അമൽ എസ് കുമാർ (29) ആണ് പിടിയിലായത്. എളമക്കര പൊലീസാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പ്രതിയെ എളമക്കര പൊലീസിന് കണ്ടെത്താനായത്. 40 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും 12.30 ഗ്രാം വരുന്ന സ്വർണ പാദസരവും ഉൾപ്പെടെ ഏകദേശം 7 ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വർണാഭരണങ്ങളാണ് പ്രതി മോഷ്‌ടിച്ചതെന്ന് പൊലീസ് പറയുന്നു.

ജ്വല്ലറിയിൽ ഉപഭോക്താക്കൾ മുൻകൂറായി ബുക്ക് ചെയ്‌ത ഓർഡർ ബോക്‌സിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. 2025 നവംബർ ഒന്നിനാണ് പ്രതി കൃത്യം നടത്തിയത്. മോഷണം പിടിക്കപ്പെടാതിരിക്കാൻ ഏകദേശം ഇതേ തൂക്കത്തിലുള്ള സ്വർണം പൂശിയ ആഭരണങ്ങൾ പ്രതി ഓർഡർ ബോക്‌സിൽ തിരികെ വച്ചു. ഇതിനായി മാലയും ഒരു ജോഡി പാദസരവും ഇടപ്പള്ളിയിലുള്ള ഫാൻസി സ്റ്റോറിൽ നിന്ന് വാങ്ങിയതായി പൊലീസ് കണ്ടെത്തി. ഈ സ്വർണം പൂശിയ ആഭരണങ്ങൾ തിരികെ ഓർഡർ ബോക്സിൽ വെച്ച് ജ്വല്ലറിയിൽ നിന്നും എടുത്ത സ്വർണാഭരണം ഇടപ്പള്ളിയിലുള്ള ഫിനാൻസ് സ്ഥാപനത്തിലാണ് വിറ്റത്. ഇതിലൂടെ 5 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രചാരണ സാമഗ്രികൾ നീക്കിയതിൽ തുടങ്ങിയ തർക്കം, തൊടുപുഴയിൽ യുഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ അതിക്രമം; പ്രതിഷേധിച്ച് സ്ഥാനാർത്ഥി
ശ്യാമൾ മണ്ഡൽ വധക്കേസ്: 20 വർഷത്തിന് ശേഷം മുഖ്യപ്രതിയെ സിബിഐ അറസ്റ്റ് ചെയ്‌തു