
ബെംഗളൂരു: എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ പ്രമുഖരായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് 15% ജീവനക്കാരെയാണ് രണ്ട് ദിവസത്തിൽ പിരിച്ചുവിട്ടത്. ആകെ 1000 പേരെയെങ്കിലും പിരിച്ചു വിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് പിരിച്ചു വിടൽ അറിയിപ്പ് പലർക്കും കിട്ടിയതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ 30% ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണ അതേ വിഭാഗങ്ങളിൽ നിന്ന് 15% പേരെക്കൂടി പിരിച്ചു വിടുകയാണ് ബൈജൂസ്. പിരിച്ചു വിടലിനെക്കുറിച്ച് ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam