കോട്ടയത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാ‍ര്‍ത്ഥി മരിച്ചു

Published : Feb 02, 2023, 05:22 PM ISTUpdated : Feb 02, 2023, 05:31 PM IST
കോട്ടയത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാ‍ര്‍ത്ഥി മരിച്ചു

Synopsis

ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജിൽ ഒന്നാം വർഷ വിദ്യാര്‍ത്ഥികളാണ്. ഇല്ലിക്കല്‍ കല്ല് സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്

കോട്ടയം: കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥി അസ്ലം അയൂബ് ആണ് മരിച്ചത്. സുഹൃത്ത് യശ്വന്ത് മനോജിനെ പരിക്കുകളോടെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജിൽ ഒന്നാം വർഷ വിദ്യാര്‍ത്ഥികളാണ്. ഇല്ലിക്കല്‍ കല്ല് സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. കൊല്ലപ്പള്ളി മേലുകാവ് റൂട്ടില്‍ വാളികുളത്താണ് അപകടമുണ്ടായത്. മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ദേവി എന്ന സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചുകയറിയത്. പിന്നിലിരുന്നയാള്‍ ബസിന്റെ ചില്ലിലിടിച്ചാണ് താഴെ വീണത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും