ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസ്: അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; നാലംഗ സമിതിയെ ചുമതലപ്പെടുത്തി

Published : Jul 31, 2026, 12:19 PM IST
BRC teachers

Synopsis

പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ് എസ് കെ സ്റ്റേറ്റ് അഡീഷണൽ പ്രോജക്ട് ഡയറക്ടർ എ കെ ഷൈൻമോനാണ് അന്വേഷണ ചുമതല. പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

കേസിൽ പ്രതികളായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപികമാർക്ക് ബിആർസിയിൽ ജോലിയിൽ തുടരാൻ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നടക്കം നാലംഗ സമിതി പരിശോധിക്കും. ലഹരി കേസിൽ പ്രതികളുടെ യുപിഐ അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ പണം മൂവരുടെയും അക്കൗണ്ടിലേക്ക് അയച്ച ആളുകളെ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നീറ്റ് പ്രതിഷേധം: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ​ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു, സലാമിനെ ആക്രമിച്ച കേസിൽ ​ഗീതാനന്ദൻ കുറ്റക്കാരൻ