ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും, മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശം

Published : Apr 10, 2026, 06:53 PM IST
V Sivankutty

Synopsis

യുദ്ധസാഹചര്യത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരീക്ഷകൾ എത്രയും വേഗം പൂർത്തിയാക്കി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഗൾഫ് മേഖലയിൽ നിർത്തിവെച്ച എസ്.എസ്.എൽ.സി പരീക്ഷകൾ പുന:രാരംഭിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചന യോഗം ചേർന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗത്തിൽ തീരുമാനമായി. യുദ്ധസാഹചര്യത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരീക്ഷകൾ എത്രയും വേഗം പൂർത്തിയാക്കി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, പരീക്ഷാ തീയതികളും മറ്റ് നിർദ്ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിലെ ഗൺമാൻമാരുടെ മർദനം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കേസിൽ കക്ഷി ചേരാൻ ഒരുങ്ങി മർദനമേറ്റവർ
തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു സംഘർഷം; പരസ്പരം കല്ലെറിഞ്ഞ് പ്രവർത്തകർ; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു