പ്രതിപക്ഷത്തിന് മുന്നറിയിപ്പ്, ഒരു കാര്യം ഓർക്കണം, ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്കത് താങ്ങില്ലെന്ന് ശിവൻകുട്ടി

Published : Feb 25, 2026, 05:29 PM ISTUpdated : Feb 25, 2026, 05:35 PM IST
veena george attacked

Synopsis

ആരോഗ്യമന്ത്രി ആക്രമിക്കപ്പെട്ടത് വി ഡി സതീശന്റെ അറിവോടെയാണെന്നും കോൺഗ്രസ് തീക്കട്ട കൊണ്ട് തല ചൊറിയുന്നുവെന്നും വി ശിവൻകുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ഒരു കാര്യം ഓർക്കണം, ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്കത് താങ്ങില്ല’-എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലെ പ്രതികരണം. ആരോഗ്യമന്ത്രി ആക്രമിക്കപ്പെട്ടത് വി ഡി സതീശന്റെ അറിവോടെയാണെന്നും കോൺഗ്രസ് തീക്കട്ട കൊണ്ട് തല ചൊറിയുന്നുവെന്നും വി ശിവൻകുട്ടി നേരത്തെ പ്രതികരിച്ചിരുന്നു. 

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെയാണ് ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു. 

സിപിഎം ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കര്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവം പ്രതിഷേധാര്‍ഹമെന്ന് എം വി ജയരാജൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിൽ കോൺഗ്രസിന്റെ മാതൃകാ ഗ്രാമത്തിന് നാളെ തറക്കല്ലിടും, 1041 ചതുരശ്ര അടിയിൽ മൂന്ന് ബെഡ് റൂം വീടൊരുങ്ങുന്നു
ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ആ ദൃശ്യങ്ങൾ കാണാൻ സാധിക്കു, സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങൾ വൈറൽ