കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സാധാരണനിലയില്‍, കണ്ടെയിന്‍മെന്‍റ് സോണില്‍ ഓൺലൈന്‍ക്ലാസ്

Published : Sep 23, 2023, 03:06 PM IST
കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സാധാരണനിലയില്‍, കണ്ടെയിന്‍മെന്‍റ് സോണില്‍ ഓൺലൈന്‍ക്ലാസ്

Synopsis

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രോട്ടോക്കോൾ പാലിക്കണമെന്നും ജില്ല കളക്ടർ , സാനിറ്റൈസര്‍ ഉറപ്പാക്കണം

കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്.തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും.കണ്ടെയിന്‍മെന്‍റ്  സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈന് ക്ലാസ് തുടരണം.സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും
ജില്ല കളക്ടർ പറഞ്ഞു.

സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം.പുതിയ പോസിറ്റീവ് കേസുകളില്ല.ഇന്നലെ രാത്രിയും ഇന്നുമായി  വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായി.സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ജില്ലയിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവ് അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.അതേസമയം,പബ്ലിക് ഹെല്‍ത്ത് ലാബുകൾ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്..

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ