കോഴിക്കോട് നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

Published : Oct 16, 2026, 04:11 AM IST
school holiday

Synopsis

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ വൈകിട്ട് 4 മുതൽ 7 വരെ കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി. കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തുന്ന കർശന സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംക്‌ഷൻ, ചാലപ്പുറം, മാങ്കാവ് ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ നിയന്ത്രണങ്ങൾക്ക് അനുസരിച്ചു യാത്ര ക്രമീകരിക്കണമെന്നും യാത്ര നേരത്തെയാക്കണമെന്നും പൊലീസ് നിർദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ മൃഗശാല മാറ്റരുത്; സമര പ്രഖ്യാപനവുമായി ജനകീയ സമിതി
'അയാൾക്ക് വേണ്ടത് ഷോക്ക് ട്രീറ്റ്മെന്റ്', രാഹുൽ ഗാന്ധിയ്ക്ക് നേരെ വീണ്ടും അധിക്ഷേപ പരാമർശങ്ങളുമായി കേരള ബിജെപി നേതൃത്വം