
തിരുവനന്തപുരം: ലഹരി കടത്തിയില്ലെങ്കില്‍ തന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് കോഴിക്കോട് അഴിയൂരിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി. ന്യൂസ് അവറിലാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. സ്കൂളിനകത്തും പുറത്തും ലഹരി മാഫിയയ്ക്ക് കണ്ണികളുണ്ട്. സംഭവിച്ചത് പറഞ്ഞപ്പോള്‍ പൊലീസ് കളിയാക്കി ചിരിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.ലഹരിക്കേസടെുക്കാന്‍ തെളിവില്ലെന്നാണ് പൊലീസ് പറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. ലഹരിക്കെതിരെ ഇപ്പോഴൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോള്‍ രണ്ട് അപരിചിതരെത്തി. വലിയ ആളുകളാണ്, ആരോടും ഒന്ന് പറയരുത്, അപകടം ഉണ്ടാകുമെന്ന് പറഞ്ഞതായും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് കെ കെ രമ എംഎല്‍എ പറഞ്ഞു. പൊലീസ് വളരെ ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്. തെളിവില്ലെന്ന വിശദീകരണമാണ് എഎസ്ഐ നല്‍കിയത്. കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും രമ ആവശ്യപ്പെട്ടു.
വടകര അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ ഏാനും മാസങ്ങള്‍ക്കിടെ അവിശ്വസനീയമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെണ്‍കുട്ടി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേക്കുളള പതനം. പിന്നീട് അദ്നാന്‍ എന്ന യുവാവുമെത്തി. ബിസ്കറ്റില്‍ തുടങ്ങി, പിന്നീട് പൊടിരൂപത്തില്‍ മൂക്കില്‍ വലിപ്പിച്ചു, കൂടുതല്‍ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തില്‍ എത്തിച്ചു. ഒടുവില്‍ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താന്‍ ഉള്‍പ്പടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയതായും കുട്ടി വിവരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി 13 കാരി പറയുന്നു. ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി വെളിപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam