
ഇടുക്കി: കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടച്ചപ്പോൾ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു.
ഈ സമയം അതുവഴി വന്ന ഒരു വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം വിവരം കുമളി പോലീസിനെ അറിയിച്ചു. ഉടൻ തന്നെ കുമള സിഐ ജോബിൻ ആൻറണിയിടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരം സംഭവം സ്ഥസത്തെത്തി രക്ഷാ പ്രവർത്തം തുടങ്ങി. തമിഴ് നാട് പോലീസും ഫയർ ഫോഴസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ഉടൻ തന്നെ കമ്പത്തുള്ള ആശപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കൽ കോളജിലേക്കുമെത്തിച്ചു. പൈപ്പിനു മുകളിൽതലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളിൽ കുടുങ്ങുക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടം;
ഗുരുതരമായി പരുക്കേറ്റ ഏഴു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജിൽ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിഹരനെയും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മരിച്ചവരുടെ പേര് വിവരങ്ങൾ
1. ശിവകുമാർ (45)
ആണ്ടിപ്പെട്ടി
2. വിനോദ് (43)
ഷണ്മുഖസുന്ദരപുരം
ആണ്ടിപ്പെട്ടി
3. നാഗരാജ് (50)
ആണ്ടിപ്പെട്ടി
4. ഗോപാല കൃഷ്ണൻ (42)
പിച്ചംപട്ടി
ആണ്ടിപ്പെട്ടി
5. കന്നിച്ചാമി
ആണ്ടിപ്പെട്ടി
6. കലാശെൽവൻ
ബൊമ്മിനായർക്കൻ പട്ടി,
ആണ്ടിപ്പെട്ടി
7. ദേവദാസ്
ആണ്ടിപ്പെട്ടി
8. മുനിയാണ്ടി
ആണ്ടിപ്പെട്ടി
പരിക്കേറ്റവരുടെ വിശദാംശങ്ങൾ.
1. രാജാവ്
ആണ്ടിപ്പെട്ടി
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
2. ഹരിഹരൻ (7)
ആണ്ടിപ്പെട്ടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam