തൃശ്ശൂർ സ്വദേശിയടക്കം സൗദിയിൽ എട്ട് ഇന്ത്യക്കാർ വധശിക്ഷ ഭീഷണിയിൽ; കുടുംബം ആശങ്കയിൽ

Published : Oct 28, 2026, 02:58 PM IST
saudi arabia

Synopsis

സൗദിയിൽ തൃശ്ശൂർ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ വധശിക്ഷ ഭീഷണിയിൽ. തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയിൽ കുടുങ്ങിയിട്ടുള്ളത്.

തൃശ്ശൂർ: സൗദി അറേബ്യയിൽ തൃശ്ശൂർ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ വധശിക്ഷ ഭീഷണിയിൽ. തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയിൽ കുടുങ്ങിയിട്ടുള്ളത്. ലഹരി കടത്തിന് ജിദ്ദ എയർപോർട്ടിൽ പിടിയിലാകുകയായിരുന്നു. ഷെരീഫ് കബളിപ്പിക്കപ്പെട്ടതെന്നാണ് കുടുംബം പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് നാട്ടുകാരനായ ആഷിഖാണ് ഷെരീഫിനെ സൗദിയിലേക്ക് അയച്ചത്. ഒപ്പം പലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്കുള്ള സഹായങ്ങൾ എന്ന പേരിൽ ലഹരി കൊടുത്തയക്കുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.

ജിദ്ദ വിമാനത്താവളത്തിൽ വെച്ച് ലഹരി മരുന്നുകളുമായി പിടിയിലായ എട്ടംഗ സംഘം രണ്ടു മാസമായി ജയിലിൽ കഴിയുകയാണ്. കനത്ത പിഴ ചുമത്തുന്നതിനൊപ്പം പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെ ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കൾ ആശങ്കയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മീനങ്ങാടി ഹൈവേ റോബറി കേസ്; പ്രതികളെ വിട്ടയച്ച കോടതി ഉത്തരവ് റദ്ദാക്കി ജില്ലാ സെഷൻസ് കോടതി
'അത്യാവശ്യമെങ്കിൽ പ്രൈവറ്റ് ആശുപത്രിയിൽ പോകൂ...'; കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോ​ഗിക്ക് ചികിത്സ നിഷേധിച്ചു