
കൊച്ചി: വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന പൊതുതാതപര്യ ഹർജികളിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ടി സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ ഏതൊക്കെയെന്ന് അറയിക്കാനാണ് നിർദ്ദേശം. മൂന്നാഴ്ചയ്ക്കുള്ള സത്യവാങ്മൂലം നൽകണം. വിജിലൻസ് മുൻ ലീഡൽ അഡ്വൈസർ അഡ്വ പി മുരളീകൃഷ്ണനും ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയുമാണ് പൊതുതാതപര്യ ഹർജികളുമായി ഹൈക്കോടതി സമീപിച്ചത്. ഒക്ടോബർ 22നാണ് വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam