സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എട്ട് പേരുടെ പട്ടിക: താത്പര്യമറിയിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവരും

Published : Mar 13, 2023, 08:24 PM IST
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എട്ട് പേരുടെ പട്ടിക: താത്പര്യമറിയിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവരും

Synopsis

കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ഉദ്യോഗസ്ഥർ വരെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് താത്പര്യപത്രം നൽകി കഴിഞ്ഞു. 

തിരുവനന്തപുരം:  സംസ്ഥാനത്ത് പുതിയ ഡിജിപിയ്ക്കായുള്ള സാധ്യത പട്ടിക തയ്യാറായി. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ഉദ്യോഗസ്ഥർ വരെ താൽപര്യം പത്രം നൽകിയതോടെ ആകാംക്ഷ അടുത്ത പൊലീസ് മേധാവിയാരെന്നതിൽ കൗതുകമേറുകയാണ്. മുപ്പത് വർഷം പൂർത്തിയായ എട്ടു ഉദ്യോഗസ്ഥരാണ് പട്ടിയിലുള്ളത്. പട്ടിക ഡിജിപി സംസ്ഥാന സർക്കാരിന് കൈമാറി. താൽപര്യപത്രം പരിശോധനക്കു ശേഷം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഈ മാസം 30 ന് മുമ്പ് പട്ടിക കൈമാറും. ജൂണ്‍ 30ന് നിലവിലെ പൊലിസ് മേധാവി അനിൽകാന്ത് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കമായാത്.  സംസ്ഥാന സ‍ർക്കാർ കൈമാറുന്ന എട്ടു പേരുടെ പട്ടികയിൽ നിന്നും മൂന്ന് പേരുടെ പേരുകൾ കേന്ദ്രം അം​ഗീകരിക്കും.  ഈ മൂന്നം​ഗ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനത്തുള്ള നിധിൻ അഗർവാള്‍, കെ.പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത സംസ്ഥാന പൊലീസ് മേധാവിയാകാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി