കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കും; തോംസൺ ജോസ് മേൽനോട്ടം വഹിക്കും, ഡിജിപി ഉത്തരവിറക്കി

Published : Nov 13, 2024, 03:43 PM IST
കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കും; തോംസൺ ജോസ്  മേൽനോട്ടം വഹിക്കും, ഡിജിപി ഉത്തരവിറക്കി

Synopsis

ഡിഐജി തൃശൂർ തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഡിസിപി കൊച്ചി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘ തലവൻ. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയ കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ഉത്തരവിറക്കി. ഡിഐജി തൃശൂർ തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഡിസിപി കൊച്ചി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘ തലവൻ. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര എസ്‍എച്ച്ഒ, വലപ്പാട് എസ്‍ഐ ഉൾപ്പെടെ എട്ട് പേരാണ് സംഘത്തിലുള്ളത്.  

കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
മെഡിക്കൽ കോളേജ് ഡോ‌ക്ടർമാരുടെ മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി സർക്കാർ; തുക അനുവദിക്കുന്നത് സ്പെഷ്യൽ അലവൻസായി