തെലങ്കാന ഫാക്ടറിയിലെ സ്ഫോടനം: കാണാതായിരുന്ന എട്ട് പേർ മരിച്ചതായി പ്രഖ്യാപിച്ചു; ഡിഎൻഎ പരിശോധന തുടരുന്നു

Published : Jul 10, 2025, 08:48 AM IST
Sigachi Industries

Synopsis

44 മൃതദേഹങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധന ഇപ്പോഴും തുടരുകയുമാണ്.

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ എട്ട് തൊഴിലാളികൾ മരിച്ചതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം. വിപുലമായ തെരച്ചിലിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കാണാതായവരുടെ മൃതദേഹങ്ങൾ സ്ഫോടനത്തെത്തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചിരിക്കാമെന്ന് സ്ഥിരീകരിച്ചത്.

44 മൃതദേഹങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കാണാതായിരുന്ന രാഹുൽ, വെങ്കിടേഷ്, ശിവാജി, വിജയ്, ജസ്റ്റിൻ, അഖിലേഷ്, രവി, ഇർഫാൻ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബങ്ങളെ അധികൃതർ വിവരം അറിയിക്കുകയും അന്ത്യകർമ്മങ്ങൾ നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങളോ കണ്ടെത്തലുകളോ ഉണ്ടായാൽ ഉടൻ അറിയിക്കുമെന്നും ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

ഡിഎൻഎ പരിശോധനാ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മരുന്ന് നിർമാണ കമ്പനിയായ സിഗാച്ചിയുടെ പ്ലാന്റിലാണ് ഭീകരമായ സ്ഫോടനമുണ്ടായത്. തുടർന്ന് വൻ തീപിടിത്തമുണ്ടാവുകയും ഡസൻ കണക്കിന് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. സ്ഥലത്ത് സൂക്ഷിച്ചിരുന്ന അപകടകരമായ ചില വസ്തുക്കളാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. വ്യാവസായിക സുരക്ഷാ നടപടികളെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

384.34 കോടി മുടക്കി സർക്കാർ, ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസത്തിന്‍റെ തണലാകും; കൊച്ചിൻ ക്യാൻസർ സെന്‍റർ ഉടൻ നാടിന് സമർപ്പിക്കും
എംഎം മണിയോട് വിടി ബൽറാം; ' 98 68 91 99 35, തൽക്കാലം ഇതൊരു ഫോൺ നമ്പറാണ്, പക്ഷേ കുറച്ച് കഴിഞ്ഞാൽ...'