ബെം​ഗളൂരു മലയാളികൾക്ക് ആശ്വാസം; എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓ​ഗസ്റ്റ് അവസാനം വരെ നീട്ടി

Published : Jul 02, 2026, 04:55 PM ISTUpdated : Jul 02, 2026, 04:56 PM IST
SPECIAL TRAINS KERALA

Synopsis

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓ​ഗസ്റ്റ് അവസാനം വരെ നീട്ടി. നേരത്തേ ജൂലായ് അവസാനം വരെയും ഓ​ഗസ്റ്റ് ആദ്യവാരം വരെയും പ്രഖ്യാപിച്ചിരുന്ന സർവീസുകളാണ് ഒരുമാസത്തേക്ക് കൂടി നീട്ടിയത്.

തിരുവനന്തപുരം: സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓ​ഗസ്റ്റ് അവസാനം വരെ നീട്ടി. നേരത്തേ ജൂലായ് അവസാനം വരെയും ഓ​ഗസ്റ്റ് ആദ്യവാരം വരെയും പ്രഖ്യാപിച്ചിരുന്ന സർവീസുകളാണ് ഒരുമാസത്തേക്ക് കൂടി നീട്ടിയത്.

ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷ്യൽ(07313) ഓ​ഗസ്റ്റ് 30 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന 07314 കൊല്ലം-ഹുബ്ബള്ളി സ്പെഷ്യൽ ഓ​ഗസ്റ്റ് 31 വരെ സർവീസുണ്ടാകും.

തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന 06523 എസ്എംവിടി ബെം​ഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസിന്റെ സർവീസ് ​ഓ​ഗസ്റ്റ് 31 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ഓടുന്ന 06524 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെം​ഗളൂരു സ്പെഷ്യൽ സെപ്റ്റംബർ ഒന്നാംതീയതി വരെ നീട്ടി.

ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന 06547 എസ്എംവിടി ബെം​ഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഓ​ഗസ്റ്റ് 26 വരെ നീട്ടി. വ്യാഴാഴ്ചകളിലുള്ള 06548 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെം​ഗളൂരു സ്പെഷ്യൽ ഓ​ഗസ്റ്റ് 27 വരെ സർവീസ് നടത്തും.

വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന 06555 എസ്എംവിടി ബെം​ഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഓ​ഗസ്റ്റ് 28 വരെ സർവീസ് നീട്ടി. ഞായറാഴ്ചകളിലുള്ള 06556 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെം​ഗളൂരൂ സ്പെഷ്യൽ ഓ​ഗസ്റ്റ് 30 വരെ സർവീസ് നടത്തും. ഈ സർവീസുകളിലേക്കുള്ള മുൻകൂർ റിസർവേഷൻ ഉടൻ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്നു; റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവം; 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു