പാസഞ്ചർ ട്രെയിൻ ഇടിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Published : Dec 15, 2025, 06:47 PM IST
അശ്വിൻ കൃഷ്ണ

Synopsis

പാലക്കാട്‌ പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്

പാലക്കാട്‌: പാലക്കാട്‌ പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്. കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയാണ്. വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് അപകടം. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്. ചെറുകര ഏലംകുളം മാട്ടായിയിൽ അമ്പലത്തിനു സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു, വിനീത ദമ്പതികളുടെ ഏക മകനാണ് അശ്വിൻ കൃഷ്ണ. കുട്ടി കുറച്ചുകാലമായി വല്ലപ്പുഴ മാട്ടായയിലുഉള്ള കുടുംബ വീട്ടിലാണ് നിൽക്കുന്നത്. രാവിലെ വല്ലപ്പുഴയിൽ നിന്നും 7.20 ന് ഉള്ള ട്രെയിനിലാണ് അശ്വിൻ കൃഷ്ണ സ്കൂളിലേക്ക് പോകാറുള്ളത്. പരീക്ഷയായതിനാൽ ഇന്ന് അടുത്ത ട്രെയിനിന് പോകുവാനാണ് സ്റ്റേഷനിൽ എത്തിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർവ്വം ദീപ്തം'; കൊച്ചി സീറ്റിനായി കോൺഗ്രസിൽ പോര്, പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ് ക്യാമ്പ്
വഞ്ചിനാട് കോട്ടയം വരെ, ഇന്റർസിറ്റി അരമണിക്കൂർ വൈകും, എറണാകുളത്ത് പ്ലാറ്റ്ഫോമുകളുടെ ഉയരം 50 സെ.മീ. കൂട്ടുന്നു, നിരവധി സർവീസുകൾക്ക് മാറ്റം