Kseb Strike: ചെയർമാന് പറ്റിയില്ലെങ്കിൽ മന്ത്രി ഇടപെടും-എളമരം ; സമരം തടയണമെന്നാവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയിൽ

P R Praveena   | Asianet News
Published : Apr 12, 2022, 12:37 PM IST
Kseb Strike: ചെയർമാന് പറ്റിയില്ലെങ്കിൽ മന്ത്രി ഇടപെടും-എളമരം ; സമരം തടയണമെന്നാവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയിൽ

Synopsis

സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഇതിനെ ബാധിക്കുമെന്നും  ഹർജിയിൽ പറയുന്നു

കൊച്ചി: കെ എസ് ഇ ബി (kseb)ജീവനക്കാരുടെ സമരം (strike)തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ (high court)ഹ‍ർജി. വയനാട് സ്വദേശിയാണ് സ്വകാര്യ ഹർജി നൽകിയത്. ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തിൽ കോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഇതിനെ ബാധിക്കുമെന്നും  ഹർജിയിൽ പറയുന്നു. 

കെ എസ് ഇ ബിയിലെ വിഷയം പരിഹരിക്കാൻ ചട്ടമനുസരിച്ച് ഇടപെടേണ്ടത് ചെയർമാനാണെന്ന് എളമരം കരിം

സി ഐ ടി യു പരിഹസിച്ച മന്ത്രിയെ തുണച്ച് ഇളമരം കരിം. ചട്ടമനുസരിച്ച് കെ എസ് ഇ ബിയിലെ പ്രശ്നം പരിഹരിക്കാൻ ഇടപെടേണ്ടത് ചെയർമാനാണെന്ന് എളമരം കരിം പറഞ്ഞു. അതിനായാണ് മന്ത്രി ചെയർമാന് നിർദേശം നൽകിയത് . ചെയർമാന്  സാധിച്ചില്ലെങ്കിൽ മാത്രമേ മന്ത്രി ഇടപെടേണ്ട കാര്യം ഉള്ളൂ . ചെയർമാന് പരിഹരിക്കാനായില്ലെങ്കിൽ മന്ത്രി ഇടപെടുക തന്നെ ചെയ്യും എന്നും എളമരം കരീം പറഞ്ഞു. 

മന്ത്രിയേയും ചെയർമാനേയും പരിഹസിച്ച് സിഐടിയു;വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടുപോകണം;ബി.അശോക് അരസംഘി


തിരുവനനന്തപുരം: വൈദ്യുതി മന്ത്രിയേയും ബോർഡ് ചെയർമാനേയും പരിഹസിച്ച് സി ഐ ടി യു. ഓഫിസേഴ്സ് അസോസിയേഷന്റെ സമരം തീർക്കാൻ മന്ത്രി ചർച്ചയ്ക്ക് തയാറാകാത്തതിനെത്തുടർന്നാണ് പരിഹാസം. രാവിലെ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയ മന്ത്രി  കെ കൃഷ്ണൻകുട്ടി സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് ഇല്ലെന്നും ബോർഡ് ചർച്ച നടത്തുമെന്നും വ്യക്തമാക്കിയിരുന്നു . ഇതിനെതിരെയാണ് സി ഐ ടി യു  സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽ കുമാറിന്റെ പരിഹാസം. പാലക്കാട്ട് കൊതുമ്പിന് മുകളിൽ കൊച്ചങ്ങ വളരുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും സി ഐ ടി യു  സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽ കുമാർ പറഞ്ഞു. 

ചെയർമാന് എതിരേയും സി ഐ ടി യു പരിഹാസം നടത്തി. ചില സംഘടനകളുടെ താത്പര്യത്തിനു വേണ്ടി നിൽക്കുന്ന അര സംഘിയാണ് കെ എസ് ഇ ബി ബോർഡ് ചെയർമാൻ ബി.അശോക് . ചെയർമാന് മീഡിയ മാനിയയാണ്.  ജാസ്മിൻ ബാനുവിനെതിരായ ചെയർമാന്റെ പരാമർശം ശരിയോ തെറ്റോ എന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രിയുടെ അനുമതി യോടെയാണോ ചെയർമാൻ മാധ്യമങ്ങിൽ തൊഴിലാളി വിരുദ്ധ പരാമർശം നടത്തിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ ചെയർമാനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി തയ്യാറാകണമെന്നും സി ഐ ടി യു  സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽ കുമാർ പറഞ്ഞു. 

അതേസമയം പിന്നീട് വിശദീകരണവുമായി സി ഐ ടി യു രം​ഗത്തെത്തി. വകുപ്പ് ഭരിക്കുന്നത് ചെയർമാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിക്ക് മുകളിലാണോ ചെയർമാൻ എന്ന ആശങ്കയാണ് പങ്ക് വച്ചതെന്നും 
ഇട്ടിട്ടു പോകണമെന്ന് പറഞ്ഞിട്ടില്ലെന്നും സി ഐ ടി യു വിശദീകരിക്കുന്നു. 

ഭരണാനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുകയാണ് . സംഘടനാ ഭാരവാഹികളുടെ സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയർമാന്‍റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം തുടരുന്നത്. ചെയര്‍മാന്‍റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ