ഇലന്തൂർ നരബലി കേസ്; 3 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; റോസിലിയുടെ കൊലപാതകത്തില്‍ വിശദമായി തെളിവെടുക്കും

Published : Oct 26, 2022, 12:16 PM ISTUpdated : Oct 26, 2022, 12:26 PM IST
ഇലന്തൂർ നരബലി കേസ്; 3 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; റോസിലിയുടെ കൊലപാതകത്തില്‍ വിശദമായി തെളിവെടുക്കും

Synopsis

കാലടി പൊലീസ് 3 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. ഇന്ന് തന്നെ കസ്റ്റഡിയിൽ ലഭിച്ചേക്കും. പെരുമ്പാവൂർ കോടതിയിൽ ഇന്ന് രാവിലെ തന്നെ പ്രതികളെ ഹാജരാക്കുന്നുണ്ട്.

പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്. കഴിഞ്ഞ ദിവസം ഇലന്തൂരിൽ വിശദമായ തെളിവെടുപ്പ് നടന്നിരുന്നു. കടവന്ത്രയിലെ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ്  നടന്നത്. കാലടി മറ്റൂരിലെ റോസിലിയുടെ കൊലപാതകമാണ് ആദ്യം സംഭവിച്ചത്. പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാൻ വൈകിയതിനാലാണ് രണ്ടാമത്തെ കൊലപാതകത്തിന് കാരണമായത് എന്ന രീതിയിലുള്ള വ്യഖ്യാനങ്ങൾ പുറത്തു വന്നിരുന്നു. കാലടി പൊലീസ് 3 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. ഇന്ന് തന്നെ കസ്റ്റഡിയിൽ ലഭിച്ചേക്കും. പെരുമ്പാവൂർ കോടതിയിൽ ഇന്ന് രാവിലെ തന്നെ പ്രതികളെ ഹാജരാക്കുന്നുണ്ട്.

റോസിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിക്കുകയാണ്. റോസിലിയെ ഇവിടെ നിന്നും ഷാഫി കൊണ്ടുപോകുകയായിരുന്നില്ല, അവർ സ്വമേധയാ ചങ്ങനാശ്ശേരിയിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നാണ് ഇവർ ഷാഫിയുടെ വാഹനത്തിൽ കയറി ഇലന്തൂരിലേക്ക് പോയതെന്നാണ് അന്വേഷണ സംഘത്തിന് പ്രതികൾ നൽകിയ  മൊഴി. അതനുസരിച്ചുള്ള വിശദമായ തെളിവെടുപ്പുകൾ ഉണ്ടാകും. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ തെളിവെടുപ്പ് ഉണ്ടാകും. 

PREV
click me!

Recommended Stories

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ