മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Published : Mar 18, 2025, 09:27 PM IST
മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Synopsis

ഇടുക്കി മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം.

ഇടുക്കി: ഇടുക്കി മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മറയൂർ ചെറുവാട് സ്വദേശി ജഗൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണെന്നാമ് പൊലീസ് പറയുന്നത്.

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജഗന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവർ നേരത്തെ ചെറുവാട് ഭാഗത്തായിരുന്നു താമസം. പ്രദേശവാസികളുമായി ജഗൻ സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്ന് ഇന്ദിരാനഗറിലേക്ക് താമസം മാറ്റുകയായിരുന്നു. എന്നാൽ ഇവിടെയും ജഗൻ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.

കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു, ഗുരുതര പരുക്ക്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ