വയോധികനെ തലയിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, പ്രതി പിടിയിൽ

Published : Sep 19, 2026, 01:00 AM IST
elderly man attacked with in pathanamthitta accused arrested

Synopsis

വയോധികനെ തലയിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട: വയോധികനെ തലയിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. അയൽവാസിയും 72 കാരനുമായ വയോധികനെ കരിങ്കല്ല് കൊണ്ട് തലയ്ക്കും മുഖത്തും ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോഴഞ്ചേരി മേലുകര സ്വദേശി മത്തായി മാത്യു (62) പോലീസ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വഴക്കിനിടെയാണ് പ്രതി വയോധികനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുദിവസമായി വെന്‍റിലേറ്ററിലും ഇപ്പോൾ ഐസിയുവിലും കഴിയുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആറന്മുള പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ജി, സിപിഒ അഖിൽ മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കായംകുളത്ത് എസ്എഫ്ഐ–കെഎസ്‌യു സംഘർഷം; കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി, പൊലീസുകാരനും പരിക്ക്
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല കവർന്നു, പ്രതികൾ പിടിയിൽ