നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം

Published : Apr 19, 2026, 05:16 PM IST
raveendran

Synopsis

കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്.

കൊല്ലം: കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്. രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം.

അതേസമയം, മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിതിൻ രാജിന്റെ മരണം; പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളേജ്, 'ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണം'
പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയെന്ന് എംഎ ബേബി; 'മോദി നടത്തിയത് രാഷ്‌ട്രീയ പ്രചരണം'