മാസപ്പടി കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തിങ്കളാഴ്ചത്തേക്ക് പരിഗണിക്കും. ട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്.
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി അടിയന്തിരമായി പരിഗണിക്കില്ല. തിങ്കളാഴ്ചത്തേക്ക് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.

