
കൊല്ലം: കൊല്ലം ആശ്രാമത്ത് മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കൊലപാതകത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേർ പിടിയിലായി. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ഹാഷിഫ്, ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്. പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചൻ 23 നാണ് അപകടത്തിൽ പെടുന്നത്. സൈക്കിളിൽ പോവുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു.
മരിച്ച പാപ്പച്ചന്‍റെ നിക്ഷേപ തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 76 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. അപകടമരണമാണെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായ പാപ്പച്ചൻ കഴിഞ്ഞ മേയ് 26 നാണ് മരിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam