
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ വയോധികനെ കാണാതായി. വടകര സ്വദേശിയായ ആർ നാരായണക്കുറുപ്പ് എന്ന 81 കാരനെയാണ് ഈറോഡ് സ്റ്റേഷനിൽ വെച്ച് കാണാതായത്. ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്ക് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഓർമ്മക്കുറവ് കാരണമുള്ള പ്രശ്നങ്ങൾ അലട്ടുന്നയാളാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ 9840245106 /7010724772 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam