വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു; ബൈക്ക് ഓടിച്ച യുവാവ് കസ്റ്റഡിയിൽ

Published : Apr 27, 2026, 05:47 AM ISTUpdated : Apr 27, 2026, 06:06 AM IST
tvm death

Synopsis

തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ഗീതയെയും ബന്ധുവിനെയും ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ഗീതയെയും ബന്ധുവിനെയും ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന വെള്ളനാട് സ്വദേശി നിതിൻ കൃഷ്ണയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. വളവ് തിരിഞ്ഞ് വന്നപ്പോൾ ആളിനെ കണ്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണെന്ന് നിതിൻ പൊലീസിന് മൊഴി നൽകി. അപകടം ഉണ്ടായത് കണ്ട് പേടിച്ചിട്ടാണ് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതെന്നും നിതിൻ പറഞ്ഞു. അപകടമുണ്ടാക്കിയതിനും അമിതവേഗത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിളിമാനൂരിൽ അമിത വേഗതയിലെത്തിയ മിനി ബസ് ഇടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം, പൊലീസ് അന്വേഷണം
വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസം; മുസ്ലിം ലീഗ് നിര്‍മിച്ച 51 വീടുകളിൽ ഇന്ന് ഗൃഹപ്രവേശനം