
എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ വയോധികയെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഉപേക്ഷിച്ചത്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്. വൈകുന്നേരത്തോടെ ആരും വരാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് രാത്രിയോടെ സ്ഥലത്തെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വയോധികയെ നാളെ ബന്ധുക്കളെത്തി കൂട്ടികൊണ്ടുപോകുമെന്നാണ് പറയുന്നത്. ബന്ധുക്കളാരുമില്ലാതെ രാവിലെ മുതൽ വൈകിട്ട് വരെ വയോധിക ബസ് സ്റ്റാന്‍ഡിൽ തുടരുകയായിരുന്നു. ഭർത്താവും ബന്ധുക്കളും ആശുപത്രിയിൽ കൊണ്ടുപോകാനായി തന്നെ ഇവിടെ ഇരുത്തിയതെന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam