ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി; നേതൃത്വത്തിന് മുന്‍പാകെ ഉപാധി, ഉറപ്പ് നൽകാതെ കെപിസിസി

Published : Mar 19, 2026, 04:49 PM IST
eldose kunnappillil new

Synopsis

പെരുമ്പാവൂരിൽ സീറ്റില്ലെങ്കിൽ പകരം ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ, കുന്നപ്പിള്ളിയുടെ ആവശ്യത്തിൽ കെപിസിസി നേതൃത്വം ഇതുവരെ ഉറപ്പുനൽകിയിട്ടില്ല. 

കൊച്ചി: പെരുമ്പാവൂരിൽ സീറ്റില്ലെങ്കിൽ പകരം ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ, കുന്നപ്പിള്ളിയുടെ ആവശ്യത്തിൽ കെപിസിസി നേതൃത്വം ഇതുവരെ ഉറപ്പുനൽകിയിട്ടില്ല. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിൽ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതോടെയാണ് പുതിയ ഉപാധിയുമായി എൽദോസ് കുന്നപ്പള്ളി നേതൃത്വത്തെ സമീപിച്ചത്. പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ച എൽദോസ് കുന്നപ്പള്ളിയെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിൽ ഒരു വിഭാഗം പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. എൽദോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധത്തിലാണ് പ്രാദേശിക നേതാക്കൾ. പികെ ശശിയെ ഉൾക്കൊള്ളുന്ന യുഡിഎഫ് എന്തുകൊണ്ട് എൽദോസിനെ ഒഴിവാക്കി എന്നതിൽ നേതൃത്വം മറുപടി പറയണമെന്നാണ് ഉയരുന്ന ആവശ്യം.

തർക്ക മണ്ഡലമായ പെരുമ്പാവൂരിൽ സിറ്റിം​ഗ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു കോൺ​ഗ്രസ്. മനോജ് മൂത്തേടൻ കോൺ​ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. എൽദോസിനായി നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും സീറ്റിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പട്ടിക വൈകുന്നതോടെയാണ് ആറു തർക്കമണ്ഡലങ്ങളിലൊന്നായ പെരുമ്പാവൂരിൽ സ്ഥാനാ‍ർഥിയെ തീരുമാനിച്ച് പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് മുന്നോട്ട് വന്നത്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലിൽ നിന്നാണ് മനോജ് മൂത്തേടനിലേക്ക് ഹൈക്കമാൻഡ് എത്തിയത്. കേസിൻ്റെ പശ്ചാത്തലത്തിലാണ് എൽദോസിനെ മത്സരരം​ഗത്ത് നിന്ന് മാറ്റി നിർത്തിയത്.

താൻ പ്രതീക്ഷയോടെയാണ് എപ്പോഴും ജീവിക്കുന്നതെന്നും പെരുമ്പാവൂരിൽ യുഡിഎഫിനായി ആര് മത്സരിച്ചാലും ജയിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. പ്രചാരണം ഒരു വർഷം മുൻപേ തുടങ്ങിയിട്ടുണ്ട്. യുഡിഎഫിനായി പ്രചാരണം നടത്തുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. സ്ഥാനാ‍ർഥി ചർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിലെത്തിയ എൽദോസ് ഇന്നലെ രാത്രിയോടെ മടങ്ങിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എസ്ഡിപിഐയുടെ നിർണായക നീക്കം; ഒറ്റക്ക് കളത്തിലേക്ക്, 100 സീറ്റിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ
ഹൈക്കമാൻഡ‍ിനെ മുട്ടുകുത്തിച്ചു, പക്ഷേ തട്ടകത്തിൽ തിരിച്ചടി; സുധാകരൻ മത്സരിക്കുന്നതിനോട് കണ്ണൂർ മണ്ഡലം യോഗത്തിൽ എതി‍ർപ്പ്, 'അനാരോഗ്യം പരിഗണിക്കണം'