
കൊച്ചി: കൊവിഡ് രോഗികളുടെ ഡാറ്റാ ശേഖരണം അമേരിക്കന്‍ കമ്പിനിയായ സ്പ്രിംക്ലറിന് നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ ഇടപെടലുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്പ്രിങ്ക്ളര്‍ എംഡി രാഗി തോമസുയി അടുത്ത ബന്ധമുണ്ടെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി ആരോപിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ രംഗത്ത് വന്നത് കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ രാഗി തോമസിന്റെ അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള വസതിയില്‍ വീണ സന്ദര്‍ശിച്ചത് ആറുതവണയാണ്. അന്വേഷണ ഏജന്‍സികള്‍ വീണയുടെ പാസ്പോര്‍ട്ട് പരിശോധിക്കാന്‍ തയ്യാറാകണം. ഇതോടനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്‍റെ കയ്യിലുണ്ട്. അവ പുറത്ത് വിടുന്നതായിരിക്കുമെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
"
"ഈ സന്ദർശനങ്ങൾ എന്തിന് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി അമേരിക്കയിൽ പോയത് മകളുടെ കമ്പനിക്ക് വേണ്ടി ധാരണയുണ്ടാക്കാനായിരുന്നുവെന്ന് സംശയിക്കുന്നു. രാജി തോമസ് ശതകോടീശ്വരനാണ്. ഇദ്ദേഹത്തിന്റെ കമ്പനിക്ക് 2009 ന് ശേഷമാണ് ഇത്രയധികം പണം ഉണ്ടാക്കാൻ സാധിച്ചത്."
"ഡാറ്റ വിദേശികൾക്ക് ലഭിച്ചാൽ ഇവിടുത്തെ ആർക്കും അവിടെ ജോലി കിട്ടില്ല. മകളുടെ കമ്പനിക്ക് ഉയർച്ച ഉണ്ടാകാൻ കേരളത്തിലെ ജനങ്ങളെ വിൽക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇവിടെ മികച്ച ചികിത്സയുള്ളപ്പോൾ മുഖ്യമന്ത്രി എന്തിനാണ് അമേരിക്കയിൽ പോയത്? മുഖ്യമന്ത്രി ചികിത്സയ തേടിയ സ്ഥലത്ത് കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്ക് പോകാതിരുന്നത് എന്തുകൊണ്ടാണ്?" എന്നും എൽദോസ് ചോദിച്ചു.
Read More: വിവാദങ്ങള്‍ക്കും ഹൈക്കോടതി ചോദ്യത്തിനുമൊടുവിൽ നടപടി; സ്പ്രിംക്ലര്‍ കരാർ പരിശോധിക്കാൻ വിദഗ്ധസമിതി
സ്പ്രിംക്ലര്‍ വിവാദം പരിശോധിക്കാനായി സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് വിലക്കേർപ്പടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തായാലും മുഖ്യമന്ത്രിക്കെതിരെ സ്പ്രിംക്ലര്‍ വിവാദം ആയുധമാക്കുകയാണ് പ്രതിപക്ഷം.
സ്പ്രിംക്ലര്‍ വിവാദം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam