
കൊല്ലം: കൊല്ലത്ത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കൊറ്റങ്കര പഞ്ചായത്തിൽ പ്രിസൈഡിങ് ഓഫീസർ സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എത്തിയെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പരാതിയും തൽകി.
കോളശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിലെ ഉദ്യോഗസ്ഥക്കെതിരെയാണ് ആരോപണമുയർന്നത്. തെളിവായി ചിത്രവും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. യുഡിഎഫ് പ്രതിഷേധത്തെ തുടർന്ന് മാസ്ക് മാറ്റിയെങ്കിലും പോളിംഗ് ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റണമെന്ന് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണയടക്കം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കളക്ടർ ഇടപെട്ട് നടപടിയെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam