രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Mar 30, 2021, 04:59 PM ISTUpdated : Mar 30, 2021, 05:02 PM IST
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Synopsis

തിങ്കളാഴ്ച കേസ് പരി​ഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.

കൊച്ചി: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ നിന്ന് പിൻവലിച്ചു. തിങ്കളാഴ്ച കേസ് പരി​ഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.

ഇന്ന്  കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ, രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാക്കാൽ പറഞ്ഞിരുന്നു. ഏത് തീയതിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു.

കേസ് ഏഴാംതീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മീഷൻ കോടതിയെ അറിയിച്ചത്. കാര്യങ്ങൾ വിശദീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണം, തിങ്കളാഴ്ച കേസ് പരി​ഗണിക്കണം എന്നീ ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി; പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും മരുന്ന് പ്രതിസന്ധിക്ക് അയവില്ലാതെ സർക്കാർ ആശുപത്രികൾ
തിരുവല്ല നിരണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, വീട് വാസയോ​ഗ്യമല്ലാത്ത വിധം കത്തിനശിച്ചു, ആളപായമില്ല