
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ആഖിബുൾ ശൈഖാണ് മരിച്ചത്. വൈദ്യുതി ലൈൻ ഇയാളുടെ ശരീരത്തിലേക്ക് പൊട്ടി വീഴുകയായിരുന്നു. നേരത്തെ തകരാറിലായുന്ന വൈദ്യുത കമ്പി മാറ്റി സ്ഥാപിക്കാൻ നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിരുന്നു. നടപടി ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇരുമ്പ് തോട്ടി വീട്ടിലുണ്ടോ? അറിയിച്ചാല്‍ കെഎസ്ഇബി ഇന്‍സുലേറ്റഡ് തോട്ടി തരും, വിചിത്ര ഉത്തരവ്
കെട്ടിട നിർമാണത്തിന് എത്തിയത് ആയിരുന്നു ആഖിബുൾ ശൈഖ്. തലയിൽ സിമന്റ് ചാക്കുമായി പോകുന്നതിനിടെയാണ് ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണത്.ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.അര കിലോമീറ്റർ ദൂരത്തുള്ള ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരിയ ശേഷമാണ് ആഖിബിനെ ആശുപത്രിയിലേക്ക് മാറ്റാനാതായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.