
തിരുവനന്തപുരം: കേരളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സ്വീകാര്യതയിൽ ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഈ വിഭാഗത്തില്‍ കേരളത്തില്‍ 41.9% ഇവികള്‍ നിലവില്‍ ഉപയോഗത്തിലുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി ആയോഗും, കെ.എസ്.ഇ.ബിയും, ആര്‍എംഐയും സംയുക്തമായി സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോണ്‍ക്ലേവ് 2025 കേരള ചാപ്റ്ററിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ബണ്‍ മലിനീകരണമില്ലാത്ത രാജ്യത്തിന്റെ ഭാവിയിലേയ്ക്കുള്ള യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കോണ്‍ക്ലേവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നാല് വര്‍ഷക്കാലയളവിനുള്ളില്‍ 935 ദശലക്ഷത്തിലധികം സീറോ-എമിഷന്‍ യാത്രകള്‍ സാധ്യമാക്കാന്‍ ശൂന്യ സീറോ പൊല്യൂഷന്‍ മൊബിലിറ്റിയുടെ ഭാഗമായി രാജ്യത്തിന് കഴിഞ്ഞു. ഈ സംരഭത്തിലൂടെ 1198 കോടി രൂപയുടെ ഇന്ധന ലാഭമാണ് രാജ്യത്തിന് ലഭിച്ചത്. ഇത് വെറുമൊരു സാമ്പത്തിക ലാഭമല്ലെന്നും മറിച്ച് 2.22 ദശലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമായ പ്രവൃത്തിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍.എം.ഐ. മാനേജിംഗ് ഡയറക്ടര്‍ അക്ഷിമാ ഗാതെ, നീതി ആയോഗ് ഉപദേശകന്‍ സുധേന്ദു ജെ. സിന്‍ഹ, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം ഐ.എ.എസ്., അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.ആര്‍. ജ്യോതിലാല്‍ ഐ.എ.എസ്., പുനീത് കുമാര്‍ ഐ.എ.എസ്., അനെര്‍ട്ട് സി.ഇ.ഒ. ഹര്‍ഷില്‍ ആര്‍ മീണ, കെ.എസ്.ഇ.ബി. ഡയറക്ടര്‍ സജീവ് ജി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam