ഇടുക്കിയിൽ ഇലക്ട്രീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു; ഷോക്കേറ്റത് എക്സ്റ്റൻഷൻ ബോക്സിൽ നിന്ന്

Published : Nov 03, 2022, 09:35 PM ISTUpdated : Nov 03, 2022, 09:41 PM IST
ഇടുക്കിയിൽ ഇലക്ട്രീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു; ഷോക്കേറ്റത് എക്സ്റ്റൻഷൻ ബോക്സിൽ നിന്ന്

Synopsis

സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ഏലം സ്റ്റോർ നിർമാണത്തിന്റെ ഭാഗമായുള്ള വൈദ്യുതീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനായി സ്ഥാപിച്ചിരുന്ന എക്സ്റ്റൻഷൻ ബ്ലോക്സിൽ നിന്നാണ് വൈദ്യുതാഘാതം ഏറ്റത്.

ഇടുക്കി: ഏലം സ്‌റ്റോറിന്റെ നിർമാണത്തിനിടെ ഇടുക്കിയിൽ ഇലക്ട്രീഷ്യനായ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഒൻപതേക്കർ മറ്റപ്പള്ളിക്കവല കാലാമുരിങ്ങയിൽ കെ.വി.ആഗസ്റ്റിയുടെ മകൻ ആൽവിൻ (28) ആണ് മരിച്ചത്. വണ്ടൻമേട് ചേറ്റുകുഴിയിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ഏലം സ്റ്റോർ നിർമാണത്തിന്റെ ഭാഗമായുള്ള വൈദ്യുതീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനായി സ്ഥാപിച്ചിരുന്ന എക്സ്റ്റൻഷൻ ബ്ലോക്സിൽ നിന്നാണ് വൈദ്യുതാഘാതം ഏറ്റത്. ഉടൻ തന്നെ പുറ്റടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൻമേട് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. അമ്മ ആൻസി. ഒരു സഹോദരനുണ്ട്, മാർട്ടിൻ. ശവസംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്