ഏപ്രിൽ 2ന് 106.8882 ദശലക്ഷം യൂണിറ്റ്; വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ, മന്ത്രിക്കും ചിലത് പറയാനുണ്ട്

Published : Apr 03, 2024, 04:21 PM ISTUpdated : Apr 03, 2024, 04:29 PM IST
ഏപ്രിൽ 2ന് 106.8882 ദശലക്ഷം യൂണിറ്റ്; വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ, മന്ത്രിക്കും ചിലത് പറയാനുണ്ട്

Synopsis

വൈദ്യുതിയുടെ ആവശ്യം ക്രമാതീതമായ ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താത്തൾ വൈദ്യുതി പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത്  വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. ഏപ്രിൽ രണ്ടിന് 106.8882 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്താകെ ഉപയോ​ഗിച്ചത്. ഏപ്രില്‍ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. വൈദ്യുതിയുടെ ആവശ്യം ക്രമാതീതമായ ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താത്തൾ വൈദ്യുതി പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു. 

വൈകിട്ട് 6 മണി മുതൽ  രാത്രി 11 മണി വരെ എയർ കണ്ടീഷൻ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്റ് കുറയ്ക്കുന്നതിന് സഹായിക്കു, വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക, കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക, വൈദ്യുതി വാഹനങ്ങൾ  പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക തുടങ്ങി‌യ നിർദേശങ്ങളാണ് മന്ത്രി മുന്നോട്ടുവെച്ചത്. 

വൈദ്യുതി മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

 വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 
106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ (2.4.24) മൊത്ത വൈദ്യുതി ഉപഭോഗം. ഏപ്രില്‍ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം റെക്കോർഡിട്ടത്. 
വൈദ്യുതി പാഴാക്കാതിരിക്കുക...  
വൈകിട്ട് 6 മണി മുതൽ  രാത്രി 11 മണി വരെ AC, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്റ് കുറയ്ക്കുന്നതിന് സഹായിക്കൂ. 
വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക
കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക
വൈദ്യുതി വാഹനങ്ങൾ  പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു