പരിഹാരമായില്ല, സംസ്ഥാനത്ത് ഇന്നും കറന്റ് പോകും; വൈദ്യുതി നിയന്ത്രണ അറിയിപ്പുമായി കെഎസ്ഇബി

Published : Sep 22, 2026, 05:44 PM IST
kseb

Synopsis

ഇന്ന് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതിയുടെ കുറവ് കാരണം ഇന്നലെയും കറന്‍റ് കട്ടുണ്ടായി. അതിനിടെ ഒറ്റയടിക്ക് പ്രതിസന്ധി തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവര്‍ത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നത്. ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതിയുടെ കുറവ് കാരണം ഇന്നലെയും കറന്‍റ് കട്ടുണ്ടായി. അതിനിടെ ഒറ്റയടിക്ക് പ്രതിസന്ധി തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവര്‍ത്തിച്ചു.

കട്ട് തുടരുന്നു

മഴ പെയ്തിട്ടും ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് കറന്‍റ് കട്ട് തുടരുകയാണ്. ഇന്നലെ ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടും വൈദ്യുതി നിയന്ത്രണമുണ്ടായി. വൻ തോതിൽ ഉയര്‍ന്ന ദിവസങ്ങളിലേതും പോലെ രാത്രിയിൽ രണ്ട് വട്ടമാണ് ഇന്നലെ കറന്‍റ് കട്ടുണ്ടായത്. ദീര്‍ഘകാല കരാറുകള്‍ വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം. നിലയങ്ങളുടെ തകരാറ് മൂലം മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിന്‍റെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്. ഇന്നും ദീര്‍ഘകാല കരാറിൽ നിന്ന് വൈദ്യുതി കുറയും. നാളെയേ പ്രശ്നം പരിഹരിക്കൂവെന്നാണ് വിവരം. ഇതോടെ കേന്ദ്ര പൂളിൽ നിന്ന് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കിട്ടിയിട്ടും കട്ട് ഒഴിവായില്ല. കേന്ദ്ര പൂളിൽ നിന്ന് 44.72 ദശലക്ഷം യൂണിറ്റാണ് കിട്ടിയത്. ഈ മാസത്തെ ശരാശരി 38.49 ദശലക്ഷം യൂണിറ്റാണ്.

ഇന്നലെ 75 മെഗാവാട്ടും ഇന്ന് 50 മെഗാവാട്ടുമാണ് അധികം തരപ്പെടുത്തിയത്. സര്‍ക്കാരിനും കെഎസ്ഇബിക്കും ഷോക്കേറ്റപ്പോഴാണ് കറന്‍റ് വാങ്ങാൻ ഡയറക്ടര്‍മാരെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് അയച്ചത്. ഈ മാസം പീക്ക് സമയത്ത് ആവശ്യത്തിനുള്ള വൈദ്യുതിയില്ലെന്ന് ജൂണിലേ വ്യക്തമായിരുന്നു. പക്ഷേ അന്ന് ഇത്തരമൊരു ശ്രമത്തിനാരും ഇറങ്ങിയിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്ത; ഇന്ത്യൻ തീരങ്ങളിലെ ആശങ്ക വേണ്ടെന്ന് സിഎംഎഫ്ആർഐ
കേരളം ഭരിക്കുന്നത് സംഘപരിവാർ ബി ടീം, പിണറായിക്കെതിരായ ഇഡി നീക്കത്തെ സർക്കാർ പിന്തുണക്കുന്നു; രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ലെന്നും എംവി ഗോവിന്ദൻ