കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യയിൽ പിടിക്കപ്പെടുന്ന ചൂമീനുകളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള വിരകളുടെ ഭീഷണിയില്ലെന്നും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നും സിഎംഎഫ്ആർഐ വ്യക്തമാക്കി.
മത്സ്യ ജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ഇന്ത്യൻ തീരങ്ങളിൽ ലഭ്യമായ ചൂര ഉൾപ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും എന്നാൽ ഇവയിൽ മനുഷ്യർക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യംകണ്ടെത്തിയിട്ടില്ലെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ, മറ്റ് ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളിൽ പരാദജീവികളുടെ സാന്നിധ്യം കാണപ്പെടുന്നത്. ഇന്ത്യൻ സമുദ്രമേഖലയിൽ അത്തരം സാഹചര്യമില്ല. കഴുകി ശുചിയാക്കി കുടലും മറ്റ് ആന്തരികാവയവങ്ങളും ഒഴിവാക്കി വേവിച്ചു കഴിക്കുന്നതിനാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കില്ല. ശരിയായ രീതിയിൽ വൃത്തിയാക്കി വേവിച്ച് ഉപയോഗിച്ചാൽ മത്സ്യത്തിന്റെ പോഷകഗുണങ്ങൾ സുരക്ഷിതമായി പ്രയോജനപ്പെടുത്താമെന്നും സിഎംഎഫ്ആർഐ വ്യക്തമാക്കി.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam