വൈദ്യുതി പ്രതിസന്ധി നവംബറിലും? ഹിമാചൽ പ്രദേശിൽ നിന്ന് കിട്ടില്ല, പീക്ക് സമയത്ത് ലഭ്യമാക്കാൻ സർക്കാർ തലത്തിലും ശ്രമം

Published : Oct 30, 2026, 08:12 AM IST
KSEB

Synopsis

സമയത്ത് തീരുമാനം അറിയിക്കാതിരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയേക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അടുത്ത മാസവുമുണ്ടായേക്കും. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ കേരളത്തിൽ നവംബർ മാസം മുതൽ വീണ്ടും ലോഡ്ഷെഡിംഗിനും വൈദ്യുതി പ്രതിസന്ധിക്കും സാധ്യതയുണ്ടെന്നാണ് സൂചന. സമയത്ത് തീരുമാനം അറിയിക്കാതിരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയേക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പീക്ക് സമയത്ത് 738 മെഗാ വാട്ട് വരെ കുറവുണ്ട്. പീക്ക് സമയത്ത് വൈദ്യതി ലഭ്യമാക്കാൻ സർക്കാർ തലത്തിലും ശ്രമം നടക്കുന്നുണ്ട്. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണം വേണ്ടി വന്നേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കായിക മേളയിലെ കോരുത്തോട് സ്കൂളിന്‍റെ പ്രായതട്ടിപ്പ്; വിവാദത്തിൽ സങ്കടമുണ്ടെന്ന് മുൻ കായിക അധ്യാപകൻ, കോരുത്തോട് ഗ്രാമത്തിന് നാണക്കേടുണ്ടാക്കി
പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ അതിവേഗം അന്വേഷണം സംഘം; സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും