സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി, 'പ്രതിസന്ധിയുണ്ടായാലും നേരിടാൻ സജ്ജം'

Published : Mar 14, 2026, 11:13 AM IST
minister k krishnankutty

Synopsis

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിസന്ധി ഉണ്ടായാലും മറികടക്കാൻ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിസന്ധി ഉണ്ടായാലും മറികടക്കാൻ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജനങ്ങൾ സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. എൽപിജി ക്ഷാമം കാരണം ജനങ്ങൾ ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കുന്നത് വർധിച്ചു. 

എന്നാൽ, നിലവിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും സംസ്ഥാനത്തിന് പുറത്തു നിന്ന് കൂടുതൽ വൈദ്യുതി കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. എൽപിജി ക്ഷാമം വര്‍ധിച്ചതോടെ ഇലക്ട്രിക് കെറ്റിലുകള്‍, ഇൻഡക്ഷൻ കുക്കറുകള്‍ തുടങ്ങിയവയുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഇവയുടെ വിൽപ്പനയും അടുത്തിടെ ഉയര്‍ന്നിരുന്നു. ചൂട് കാലമായതോടെ എസി അടക്കമുള്ളവയുടെ ഉപയോഗവും സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും നിലവിൽ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; ​ഗുരുതരമായി പരിക്കേറ്റ വിദേശ വനിത മരിച്ചു
ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ് പ്രതികളായ 2 സ്ത്രീകൾ 10 വർഷത്തിന് ശേഷം പിടിയിൽ