നാടിറങ്ങുന്ന ആനകളെ വെടിവച്ചുകൊല്ലുമെന്ന് ഡിസിസി പ്രസിഡണ്ട്, ‌ആ‍‍‌‍‍ർആർടി സംഘം ഇടുക്കിയില്‍, ആനപ്പേടിയിൽ ധോണി

Published : Feb 05, 2023, 06:52 AM ISTUpdated : Feb 05, 2023, 10:19 AM IST
നാടിറങ്ങുന്ന ആനകളെ വെടിവച്ചുകൊല്ലുമെന്ന് ഡിസിസി പ്രസിഡണ്ട്, ‌ആ‍‍‌‍‍ർആർടി സംഘം ഇടുക്കിയില്‍, ആനപ്പേടിയിൽ ധോണി

Synopsis

ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട് RRT റേഞ്ച് ഓഫീസർ എൻ രൂപേഷിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക

ഇടുക്കി: കാട്ടാനകൾ ഇനിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ആനകളെ തങ്ങൾ വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമ വിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്ന് സിപി മാത്യു പൂപ്പാറയിൽ പറഞ്ഞു.

 

ഇതിനിടെ ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിനു മുന്നോടിയായുള്ള ആദ്യഘട്ട വിവര ശേഖരണം ഇന്ന് തുടങ്ങും. തിങ്കളാഴ്ച്ച മൂന്നാർ ഡി എഫ് ഒ ഓഫീസിൽ യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും.

ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട് RRT റേഞ്ച് ഓഫീസർ എൻ രൂപേഷിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്പനെയായിരിക്കും കൂടുതൽ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളിൽ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോൾ ആനകളെ നിരീക്ഷിക്കുന്ന വാച്ചർമാരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകളെ മയക്കുവെടി വയ്ക്കേണ്ട സ്ഥലം, കുങ്കിയാനകൾ, വാഹനങ്ങൾ എന്നിവ എത്തിക്കേണ്ടിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

 

 

വനം വകുപ്പ് വാച്ചർ അടക്കം കാട്ടന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ കുറ്റമറ്റ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പഠനം സംഘം നൽകുന്ന റിപ്പോ‍‍ട്ടിൻറെ അടിസ്ഥാനത്തിൽ പത്താം തീയതി വനംവകുപ്പ് ഉന്നത തല യോഗം നടക്കും. അതിനു ശേഷമായിരിക്കും ഡോ. അരുൺ സഖറിയ അടക്കമുള്ളവ‍ർ എത്തുക. മയക്കുവെടി വയ്ക്കുമ്പോൾ ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യകതകളും ആനയിറങ്കൾ ഡാമുമാണ് വലിയ വെല്ലുവിളിയാകുക. കാലവസ്ഥ പ്രതികൂലമായാൽ നടപടികൾക്ക് കാലതാമസമുണ്ടായേക്കും.

പിടി സെവനെ പിടികൂടിയിട്ടും ധോണിക്കാരുടെ ആനപ്പേടിക്കാലത്തിന് അറുതിയാകുന്നില്ല. മേഖലയിൽ പലഭാഗത്തായി രണ്ടും മൂന്നും ആനക്കൂട്ടങ്ങളാണ് നാട്ടിലെത്തുന്നത്. കൂട്ടത്തിലെ ശല്യക്കാരനെ കൂട്ടിലാക്കിയാൽ, ആനകളുടെ കാടിറക്കം കുറയുമെന്ന വനംവകുപ്പ് സൂത്രവാക്യം ഫലിക്കുന്നില്ല.പിടി സെവനെ കൂട്ടിലടച്ച് ധോണിയാക്കിയിട്ടും ധോണിയിൽ കാട്ടാനകളുടെ വിലസൽ കുറയുന്നില്ല. പിടിസെവൻ ഒറ്റയ്ക്കാണ് ഇടവേളകളില്ലാതെ വന്നതെങ്കിൽ, ഇപ്പോൾ ആനകൾ കൂട്ടമായി ജനവാസമേഖലയിലെത്തുകയാണ്.

ധോണി, മുണ്ടൂർ, അരിമണി, ചെറാട് മേഖലകളിലൊക്കെ വെവ്വേറെ കാട്ടാനക്കൂട്ടമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.പതിവില്ലാത്ത വിധം വീട്ടരികിൽ കെട്ടയിട്ട പശുവിനെ വരെ ആൻ കുത്തിക്കൊന്നതിൻ്റെ ഞെട്ടൽ ഈ പ്രദേശത്ത് നിന്ന് അകന്നിട്ടില്ല. തുരത്തിയിട്ടും അതേ സ്ഥലത്ത് ആന തിരികെ എത്തിയാണ് കഴിഞ്ഞ ദിവസം കുഞ്ഞമ്മയുടെ പശുവിനെ കുത്തിക്കൊന്നത്. ആനപ്പേടിയില്ലാതെ.ഉറങ്ങാൻ ഒരു പോംവഴിയാണ് നാട്ടുകാർക്ക് ആവശ്യം.ഫെൻസിങ് ആണെങ്കിൽ അത്. കിടങ്ങാണെങ്കിൽ അങ്ങനെ. ആനകളെ ഉൾക്കാട്ടിലേക്ക് തുരത്തലെങ്കിൽ അത്. പരിഹാരം എന്താണെങ്കിലും, വൈകിയാൽ കൺമുന്നിൽ ഇനിയും ആപത്ത് കാണേണ്ടിവരും.

ധോണിയിൽ വീണ്ടും കാട്ടാന ശല്യം; കാടിറങ്ങിയ മൂന്ന് ആനകൾ ജനവാസ മേഖലയിലേക്ക് നീങ്ങുമോയെന്ന് ആശങ്ക
 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം