കഞ്ചിക്കോട് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

Published : May 25, 2021, 05:46 PM IST
കഞ്ചിക്കോട് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

Synopsis

 പനങ്കാവ് സ്വദേശി അഞ്ചലദേവിയാണ് മരിച്ചത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോകുന്നതിനിടെയാണ് സംഭവം. 

പാലക്കാട്‌:  കഞ്ചിക്കോട് അയ്യപ്പൻ മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പനങ്കാവ് സ്വദേശി അഞ്ചലദേവിയാണ് മരിച്ചത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോകുന്നതിനിടെയാണ് സംഭവം. 

ഏറെക്കാലമായി കാട്ടാന ശല്യമുളള സ്ഥലമാണിത്. അഞ്ചല ദേവിയുൾപ്പെടെയുളള അഞ്ചംഗ സംഘമാണ് കൃഷിയിടത്തോട് ചേന്നുളള വനമേഖലയിൽ വിറകെടുക്കാൻ പോയത്. കൂടെയുണ്ടായിരുന്ന നാലുപേരും രക്ഷപ്പെട്ടു. അഞ്ജല ദേവിയെ കാണാഞ്ഞതിനെ തുടർന്ന്  വനം വകുപ്പ് വാച്ചറും നാട്ടുകാരും ചേര്‍ന്ന് കാട്ടിൽ തിരച്ചില്‍ നടത്ത്ടിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച അഞ്ജല ദേവിയുടെ  ആശ്രിതക്ക്  സർക്കാർ 10 ലക്ഷം രൂപ  സഹായധനം അനുവദിച്ചെന്ന് മലമ്പുഴ എംഎൽഎ എ പ്രഭാകരൻ അറിയിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള സർവകലാശാലയിലെ പൊലീസ് നടപടി; സെക്രട്ടേറിയറ്റിലേക്കുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം, ലാത്തിവീശി പൊലീസ്
ഇറക്കമിറങ്ങുന്നത് വളരെ പതുക്കെ, നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിച്ചു; കാറിന്റെ 20 മീറ്റർ അകലെ പെട്രോൾ കന്നാസ്, സുധാകരന്റെ മരണത്തിൽ ദുരൂഹത