കാട്ടാന ചരിഞ്ഞ സംഭവം; മലപ്പുറം വിവാദത്തിൽ പ്രതികരണവുമായി വി മുരളീധരൻ

By Web TeamFirst Published Jun 5, 2020, 11:00 AM IST
Highlights

"വിഷയത്തിന് വർഗ്ഗീയ നിറം നൽകി എന്നത് കാണുന്നവരുടെ കണ്ണിന്‍റെ പ്രശ്നമാണ്. പ്രകാശ് ജാവഡേക്കറോ മേനക ഗാന്ധിയോ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല."
 

ദില്ലി: പൈനാപ്പിളിൽ നിറച്ച സ്ഫോടക വസ്തു കടിച്ച് മുറിവേറ്റ കാട്ടാന മരിച്ച സംഭവത്തിൽ ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരതയാണെന്ന് വിശദീകരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. പാലക്കാട് ആണോ മലപ്പുറത്താണോ ആന ചരിഞ്ഞത് എന്ന വിവാദമുണ്ടാക്കുന്നതിൽ ഒരു പ്രസക്തിയും ഇല്ലെന്നും വി മുരളീധരൻ ദില്ലിയിൽ പ്രതികരിച്ചു. സ്ഥലം എവിടെ ആണ് എന്നത് അപ്രസക്തമാണ് . ആനയോടുള്ള ക്രൂരതയാണ് ചര്‍ച്ചയാകേണ്ടത്. 

ആദ്യ ഘട്ടത്തിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് മലപ്പുറമെന്ന പ്രതികരണം ഉണ്ടായത്. വിഷയത്തിന് വർഗ്ഗീയ നിറം നൽകി എന്നത് കാണുന്നവരുടെ കണ്ണിന്‍റെ പ്രശ്നമാണ്. പ്രകാശ് ജാവഡേക്കറോ മേനക ഗാന്ധിയോ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും വി മുരളീധരൻ വിശദീകരിച്ചു. 

തുടര്‍ന്ന് വായിക്കാം: കാട്ടാനയെ കൊന്ന സംഭവം; മലപ്പുറം വിവാദത്തിൽ വിശദീകരണവുമായി മേനകാ ഗാന്ധി...

വിഷയം ആനയോടുള്ള ക്രൂരതയിൽ നിന്ന് സ്ഥലത്തെ ചൊല്ലി ആകുന്നത് ദൗർഭാഗ്യകരം എന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

തുടര്‍ന്ന് വായിക്കാം: 'തെറ്റിദ്ധാരണയായിരുന്നെങ്കില്‍ തിരുത്തിയേനെ'; കേന്ദ്രമന്ത്രിമാര്‍ക്കും മേനകയ്ക്കുമെതിരെ പിണറായി...

 

click me!