
പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസപെട്ടിട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞിട്ടില്ല. കന്യാകുമാറി അസം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.
അതേസമയം വയനാട് ചീരാലിൽ ഇന്നലെ രാത്രി വീണ്ടും കടുവയിറങ്ങി. സ്കൂൾ വിദ്യാർത്ഥികളാണ് കൈലാസം കുന്നിൽ കടുവയെ കണ്ടത്. മേഖലയിൽ 3 കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികൾ അടിയന്തരമായി വെട്ടി തെളിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിയാൻ മേപ്പാടി റെയ്ഞ്ചിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നം വനംവകുപ്പ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam