പാലാങ്കരയിൽ ആൾമറയില്ലാത്ത കിണറ്റിൽ കാട്ടാന വീണു; ജെസിബി ഉപയോഗിച്ച് മൺതിട്ടയൊരുക്കി വനംവകുപ്പിന്റെ രക്ഷാപ്രവർത്തനം

Published : Jun 20, 2026, 02:22 PM IST
Elephant

Synopsis

നിലമ്പൂർ കരുളായിയിൽ ആൾമറയില്ലാത്ത കിണറ്റിൽ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് കിണറിന് സമീപം മൺപാതയൊരുക്കിയാണ് ആനയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. രക്ഷപ്പെട്ട ആന പരിക്കുകളില്ലാതെ കാട്ടിലേക്ക് മടങ്ങി.

നിലമ്പൂർ: ജനവാസ മേഖലയോട് ചേർന്ന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലമ്പൂർ കരുളായി പാലാങ്കര വലിയ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. കൃഷിയിടത്തിൽ നിന്നും കാട്ടാനയുടെ ഉച്ചത്തിലുള്ള ചിഹ്നം വിളി കേട്ട നാട്ടുകാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഴമേറിയ കിണറ്റിൽ ആന അകപ്പെട്ടതായി കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശവാസികൾ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

നിലമ്പൂർ സൗത്ത് ഡിവിഷനിലെ വനപാലക സംഘവും ദ്രുതപ്രതികരണ സേനയും ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറിന് ആഴമുണ്ടായിരുന്നതിനാലും ആനയ്ക്ക് സ്വയം കയറാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാലും ജെസിബി എത്തിച്ചാണ് വനംവകുപ്പ് തുടർനടപടികൾ സ്വീകരിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് വ്യാപ്തി കൂട്ടുകയും, ആനയ്ക്ക് നടന്നു കയറാൻ പാകത്തിൽ മണ്ണുകൊണ്ട് ചരിവ് നിർമ്മിക്കുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ ഈ മൺതിട്ടയിലൂടെ കാട്ടാന സുരക്ഷിതമായി കിണറ്റിന് പുറത്തെത്തി. വീഴ്ചയിൽ ആനയ്ക്ക് ചെറിയ രീതിയിലുള്ള പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്ന് വനപാലകർ നിരീക്ഷിച്ചു. കിണറ്റിൽ നിന്ന് പുറത്തുചാടിയ ആന തൊട്ടടുത്ത വനമേഖലയിലേക്ക് തന്നെ തിരികെ ഓടിപ്പോയി. ഇതോടെയാണ് വനപാലകർക്കും നാട്ടുകാർക്കും ആശ്വാസമായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് വകുപ്പ് മന്ത്രി ലിജു മുൻകൂട്ടി വിവരമറിഞ്ഞില്ലെന്ന് സൂചന, യുഡിഎഫ് സർക്കാറിലും വിവാദം
'ബജറ്റ് അദാനിക്ക് വേണ്ടി'; നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നുവെന്ന് ​എം വി ഗോവിന്ദൻ