എറണാകുളം മാമലക്കണ്ടത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

Published : Nov 11, 2020, 03:59 PM IST
എറണാകുളം മാമലക്കണ്ടത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

Synopsis

പശുവിനെ വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്നു. പശുവിനെ അഴിക്കാൻ ചെന്ന സമയത്താണ് ആക്രമണം ഉണ്ടായത്.

എറണാകുളം:  മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിൽ കാട്ടാന  പ്രദേശവാസിയെ ചവിട്ടിക്കൊന്നു. വാഴയിൽ കൃഷ്ണൻകുട്ടി എന്നയാളുടെ ഭാര്യ നളിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 52 വയസ്സായിരുന്നു.  ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. പശുവിനെ വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്നു. പശുവിനെ അഴിക്കാൻ ചെന്ന സമയത്താണ് ആക്രമണം ഉണ്ടായത്. നളിനിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ്  സംഭവം വീട്ടുകാർ അറിയുന്നത്.

PREV
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ