തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു; പരുക്കേറ്റ പാപ്പാൻ്റെ നില ഗുരുതരം; ആനയെ തളച്ചു

Published : Feb 04, 2025, 04:12 PM ISTUpdated : Feb 04, 2025, 04:22 PM IST
 തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു; പരുക്കേറ്റ പാപ്പാൻ്റെ നില ഗുരുതരം; ആനയെ തളച്ചു

Synopsis

എളവള്ളിയിൽ ക്ഷേത്ര ഉത്സവത്തിനെത്തിച്ച ചിറക്കൽ ഗണേശൻ ഇടഞ്ഞു. ആനയുടെ കുത്തേറ്റ ഒരാൾ മരിച്ചു

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആനയെ തളച്ച് ലോറിയിൽ കയറ്റി.

ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് കച്ചവടത്തിനായി എത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. പരുക്കേറ്റ പാപ്പാൻ്റെ നില അതീവ ഗുരുതരമാണ്. കുളിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന വഴിമധ്യേ ആനന്ദിനെയും ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്തെത്തിയപ്പോഴാണ് ആനയെ തളക്കാനായത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ